Friday, May 5, 2017

ഒരിക്കൽ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും ഒത്തുകൂടി. എന്നാൽ വന്നവരിൽ ഒരു കൊച്ചു കുട്ടി മാത്രമേ കൈയിൽ കുട കരുതിയിരുന്നുള്ളൂ.
                    👇
                  അതാണ്
                *വിശ്വാസം*
 ലോകം അനുഭവിക്കുന്ന കഷ്ടത നമ്മൾ കാണുന്നുണ്ട്. എന്നിട്ടും നമ്മൾ വിവാഹിതരാവുന്നു.            
                    👇
                  അതാണ് 
                 *സ്നേഹം*
ഭാവിയെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നമ്മളൊക്കെ നാളെ ചെയ്യേണ്ട വലിയ വലിയ പദ്ധതികൾ തയ്യാറാക്കുന്നു.             
                    👇
                  അതാണ്
      *ആത്മവിശ്വാസം*
നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി യെറിഞ്ഞാൽ അവൻ പൊട്ടിച്ചിരിക്കും. കാരണം നിങ്ങളവനെ താഴെ വീഴാൻ അനുവദിക്കില്ല, കൈയിൽ സുരക്ഷിതമായി പിടിക്കും എന്ന് അവനറിയാം.
                    👇
                 അതാണ്
               *ആശ്രയം*
ഒരു മുതിർന്ന പൗരന്റെ ടീ ഷർട്ടിൽ എഴുതിയ മനാഹരമായ വാചകം ഇങ്ങനെ:
'ഞാനൊരു അറുപതുകാരനല്ല.., നാൽപ്പത്തിനാല് വർഷത്തെ അനുഭവപരിചയമുള്ള ഒരു മധുരപ്പതിനാറുകാരനാണ്.'
                     👇
                   അതാണ്
       *നല്ല മനോഭാവം*

No comments:

Post a Comment