Wednesday, May 24, 2017

ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ  ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.
മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''
അപ്പോൾ കുഴിയിൽ  നിന്ന് കനത്ത ശബ്ദം വന്നു...........
" *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"

Tuesday, May 23, 2017

കോടതിയിൽ ഒരു വിവാഹ മോചന കേസ് നടക്കുകയാണ്. ഭാര്യയുടേയും ഭർത്താവിന്റെയും ഭാഗങ്ങൾ സസൂക്ഷ്മം വിലയിരുത്തിയ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. അവസാനം കുട്ടിയുടെ അവകാശം ആർക്കാണെന്ന കാര്യത്തിൽ തർക്കമായി

ഭാര്യ  കോടതിയോട് : ഈ കുട്ടിയെ ഒൻപതു മാസം ചുമന്നതും നൊന്തു പ്രസവിച്ചതും അമ്മായായ ഈ ഞാൻ ആണ് അതുകൊണ്ടു കുട്ടിയുടെ അവകാശം എനിക്കാണ്...

കോടതി ഭര്ത്താവിന്റെ പ്രതികരണത്തിനായി അയാളെ നോക്കി

ഭർത്താവ് : ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് ചോദിക്കുവാനുള്ളത് നമ്മൾ നമ്മുടെ കയ്യിലുള്ള എ ടി എം കാർഡ് ഉപയോഗിച്ച് പാസ് വേർഡ് അമർത്തുമ്പോൾ  പുറത്തേക്ക് വരുന്ന  നോട്ടുകളുടെ അവകാശി നമ്മളാണോ അതോ ആ മെഷീൻ ആണോ ?

വിധി  പറയാതെ കോടതി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു !!!

Monday, May 22, 2017

ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !
ഇന്നലെ300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!
അവള് കുളിക്കാൻ കേറുമ്പോ!
അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?

നിശബ്ദം...
അജൂ കണ്ണ് തുറന്നു നോക്കി..
മാലാഖ പോയിരിക്കുന്നു....

അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!

"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".

ഗുണപാഠം:
രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...
സ്വപ്നം കാണരുത്...
ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

Saturday, May 20, 2017

കാപ്പി മദൃത്തേക്കാൾ മാരകം !

കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്.
ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4പെഗ് അടിച്ചു.അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ   2 കപ്പ് കാപ്പി കുടിച്ചിരുന്നു.

രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി  വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു...

Tuesday, May 9, 2017

വെള്ളമുണ്ടാകുന്നത് എങ്ങിനെ എന്ന് കെമിസ്ട്രി സാറു ചോദിച്ചപ്പോൾ മഴ പെയ്തിട്ടാണെന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി ,
.
അതിന് അന്ന് എന്നെ ബഞ്ചിൽ കയറ്റി നിർത്തിയപ്പോൾ നീയൊക്കെ കളിയാക്കി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു - "എടാ പൊട്ടാ, വെള്ളം ഉണ്ടാകുന്നത് 2 ഹൈഡ്രജനും 1 ഓക്സിജനും ചേർന്നാണ് " എന്ന്.. 
.
അന്ന് ഞാൻ 100 തവണ ഇമ്പോസിഷനും എഴുതി H2 O = water...എന്ന്
.
.
.
ഇപ്പോ പറയുവാ മഴയില്ലാത്ത കാരണം വെള്ളമില്ലാന്ന് ...
ഉണ്ടാക്കടാ... ഉണ്ടാക്ക് നീയൊക്കെ കൂടി ഉണ്ടാക്ക്.. 2 ബക്കറ്റ് ഹൈഡ്രജനും 1 ബക്കറ്റ് ഓക്സിജനും ചേർത്ത്...
എന്നിട്ട് ഇവിടത്തെ കുടിവെള്ള ക്ഷാമം  അങ്ങ് പരിഹരിക്ക്,... 
ബാക്കി ഉണ്ടേൽ കുറച്ച് ഇടുക്കി ഡാമിലും ഒഴിക്ക്.. എന്നിട്ട് വൈദ്യുതി ക്ഷാമം കൂടി അങ്ങട് പരിഹരിക്ക്‌... 
വല്ല്യ വിവരക്കാര്........ ഹും

Friday, May 5, 2017

ബീരാന്‍ ആമിനയോട്

ആമ്യേ .... അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...? മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ .....! 

ആമിന : ഇങ്ങള് പാഞ്ചാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഓള്‍ക്ക്.........!!!

ബീരാന്‍  : മതി മതി .....  ഞാനൊരു  തമാസ പര്‍ഞ്ഞതാ.....
ഒരിക്കൽ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും ഒത്തുകൂടി. എന്നാൽ വന്നവരിൽ ഒരു കൊച്ചു കുട്ടി മാത്രമേ കൈയിൽ കുട കരുതിയിരുന്നുള്ളൂ.
                    👇
                  അതാണ്
                *വിശ്വാസം*
 ലോകം അനുഭവിക്കുന്ന കഷ്ടത നമ്മൾ കാണുന്നുണ്ട്. എന്നിട്ടും നമ്മൾ വിവാഹിതരാവുന്നു.            
                    👇
                  അതാണ് 
                 *സ്നേഹം*
ഭാവിയെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നമ്മളൊക്കെ നാളെ ചെയ്യേണ്ട വലിയ വലിയ പദ്ധതികൾ തയ്യാറാക്കുന്നു.             
                    👇
                  അതാണ്
      *ആത്മവിശ്വാസം*
നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി യെറിഞ്ഞാൽ അവൻ പൊട്ടിച്ചിരിക്കും. കാരണം നിങ്ങളവനെ താഴെ വീഴാൻ അനുവദിക്കില്ല, കൈയിൽ സുരക്ഷിതമായി പിടിക്കും എന്ന് അവനറിയാം.
                    👇
                 അതാണ്
               *ആശ്രയം*
ഒരു മുതിർന്ന പൗരന്റെ ടീ ഷർട്ടിൽ എഴുതിയ മനാഹരമായ വാചകം ഇങ്ങനെ:
'ഞാനൊരു അറുപതുകാരനല്ല.., നാൽപ്പത്തിനാല് വർഷത്തെ അനുഭവപരിചയമുള്ള ഒരു മധുരപ്പതിനാറുകാരനാണ്.'
                     👇
                   അതാണ്
       *നല്ല മനോഭാവം*
ഭാര്യ : "അമിതാഭ് ബച്ചൻ ശരിക്കും ഒരു വലിയ നടനാണ്. കള്ള്‌ കുടിക്കാതെ തന്നെ അദ്ദേഹം കുടിച്ചതായി എത്ര നന്നായി അഭിനയിക്കുന്നു....."


ഇത് കേട്ടു ഭർത്താവ്  (ആത്മഗതം): 
"ഇവളെ ആര് പറഞ്ഞു മനസ്സിലാക്കും, കള്ള്‌ കുടിക്കാതെ കുടിച്ചതായി അഭിനയിക്കുന്നതിലും ബുദ്ധിമുട്ടാണ്, കള്ള് കുടിച്ചിട്ട് കുടിച്ചില്ല എന്ന് അഭിനയിക്കുന്നത്....."

Thursday, May 4, 2017

മലയാള ഭാഷയിലേ മാ(തം (പത്യേകത നോക്കു; ആദ്യത്തെ ''അ'' എന്ന അക്ഷരത്തിൽ തുടങ്ങുന്നു എല്ലാ ബന്ധങ്ങളും.
അമ്മ, അച്ചൻ, അമ്മുമ്മ, അപ്പൂപ്പൻ, അനിയൻ, അനുജത്തി, അളിയൻ, അമ്മാവൻ, അമ്മായി, അമ്മായി അമ്മ, അമ്മായിച്ചൻ, അനന്തരവൻ, പിന്നെ അയ്യോ എന്നു കേട്ടാൽ ഓടിയെത്തുന്ന അയൽപക്കകാർ....

Wednesday, May 3, 2017

കോവളത്ത് ഹൈ സ്പീഡിൽ Bike ഓടിച്ച വിദേശിയ്ക്ക് fine അടിച്ച പോലീസുകാരൻ: "യെന്ത്  പോക്കാടേ ഇത്? ചീട്ട് എഴുത്തിയെ ഒക്കൂ.  
പേര് പറ..." 

വിദേശി: "Wilhelm Voncorgrinzksy Schwerpavacovitz..." 

പോലീസുകാരൻ: "ഒന്ന് സൂക്ഷിച്ച് പോടേ.. ഇനി ഇങ്ങനെയൊന്നു൦ ഓട്ടിക്കരുത്, കേട്ടാ? ഇപ്പഴത്തേക്ക് ചെല്ല്.."

Monday, May 1, 2017

Lulu  Mall  ൽ ചെന്നപ്പോൾ
മേലെ സിനിമാ തിയേറ്റർ,
4 D  ആണത്രെ ....... 500 രൂപ ടിക്കറ്റിന്.
കയറാമെന്ന് കരുതി ഞാൻ ചോദിച്ച്
ഇതിന് മാത്രം എന്താ ......??
എന്താ 4 D.......?
അയാൾ  4 Dയുടെ സവിശേഷതകൾ വിവരിച്ചു
നമ്മൾ ഇരിക്കുന്ന കസേര ആടും
മഴ പെയ്യുമ്പോൾ നനയും
അകത്ത് കാറ്റടിക്കും

ലേറ്റസ്റ്റ് ടെക്നോളജിയാണത്രെ .........

ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ ഞങ്ങളുടെ  നാട്ടിലെ തിയേറ്ററിൽ ഉണ്ടായിരുന്നു.

ഇരിക്കുന്ന കസേര ഇളകും

മഴ പെയ്താൽ നനയും

കാറ്റും അടിക്കും

അതും  5 രൂപ ടിക്കറ്റിന്

ബ്ളഡി ഫൂൾസ് 😳😳😳
പറ്റിക്കുന്നോ  ...???? 🙄😜😜
(പഴഞ്ചൊല്ലുകള്‍)

✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം 

✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം 

✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം 

✒നാടോടുമ്പോൾ ....നാട്ടുകാരും ഓടും 

✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത് 

✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം 

✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല 

✒അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം 

✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത് 

✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന് 

✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല 

✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം 

✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം 

✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം 

✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും 

✒കാണം വിറ്റും....MODERN ആവണം 

✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം 

✒ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും 

✒പുത്തൻ അച്ചി ....സീരിയൽ കാണും 

✒പയ്യെ തിന്നാൽ ....സമയം പോകും 

✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു 

✒മിന്നുന്നതെല്ലാം ....LIGHT അല്ല 

✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും 

✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി