Thursday, April 27, 2017

വലിയുപ്പ പേരക്കുട്ടികളോട്: മോനെ വേഗം പോയീ ഒളിച്ചോ നിന്‍റെ ടീച്ചര്‍ വരുനുണ്ട്..ഇന്ന് നീ സ്കൂളില്‍ പോയിട്ടില്ലലോ..?

വലിയുപ്പ പോയീ ഒളിച്ചോ..വലിയുപ്പ മരിച്ചു പോയന്നു ആണ് ടീച്ചറോട്‌ വിളിച്ചു ഞാന്‍ പറഞ്ഞത്
ഭര്‍ത്താവും ഭാര്യയും സഞ്ചരിക്കുന്ന കാര്‍ പോലീസ് തടഞ്ഞു…

പോലീസ്: ” മിസ്റ്റര്‍ താങ്കള്‍ 55കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിചില്ലേ .. ആയിരം രൂപ ഫൈന്‍ ഉണ്ട് ..!

ഭര്‍ത്താവ് : ” ഇല്ല സാര്‍ 60 ലാ പോയത് ..”

ഭാര്യ : ” ചേട്ടാ നമ്മള്‍ 80 അല്ലെ വന്നത് .. ”

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് ” എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്‍ജ് ഉണ്ട് ”

ഭര്‍ത്താവ് : ” അയ്യോ സാറേ അതിപ്പോ പാര്‍ക്ക്‌ ചെയ്തിടത്ത് നിന്ന് ആയതാ … നാളെ രാവിലെ കൊടുക്കണം ”

ഭാര്യ : ” ചേട്ടാ …. ചേട്ടന്‍ ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ … നാളെ രാവിലെ കൊടുക്കാം എന്ന് … നാളെ കൊടുക്കണേ ”

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് : ” സീല്റ്റ് ബെല്‍റ്റ്‌ ഇടാതെ അല്ലെ വന്നത് അതിനും ചാര്‍ജ് ഉണ്ട് അഞ്ഞൂറ് രൂപ ”

ഭര്‍ത്താവ് : ” അയ്യോ സാര്‍ അത് വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ ”

ഭാര്യ : ” ചേട്ടാ… ചേട്ടന് സീറ്റ് ബെല്‍റ്റ്‌ പണ്ടേ ഇഷ്ട്ടം അല്ലല്ലോ .. ”

കണ്ട്രോള്‍ വിട്ട ഭര്‍ത്താവ്…: ” ഫാ… പോത്തെ… മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത് കയറി അഭിപ്രായം പറയുന്നോടി *&$%#%..”

പോലീസ് :” നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..?? ”

ഭാര്യ : ” ഏയ്‌ എൻ്റെ ചേട്ടന്‍ പാവമാ…  ഇതിപ്പോ വെള്ളമടിച്ച കാരണമാണ് ഇത്ര ദേഷ്യം ”
ഭാര്യ : ഡാര്‍ലിംഗ് !!  ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന് സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്, പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ്

ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും
ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!
ഒരു ഇംഗ്ലീഷ്കാരന്‍ കടകരനോട് : what is this
പഠിക്കാത്ത കടക്കാരന്‍ :
This is തൈര് 
ഇംഗ്ലീഷ്കാരന്‍ : What is തൈര്
കടക്കാരന്‍ : Milk sleep at night and morning become tight
അപ്പു സ്കൂട്ടെരുമായി  വര്‍ക്ക്ഷോപ്പില്‍ ചെന്നു
" ആറു മാസം മുമ്പ് വാങ്ങിയതാണ്ദിവസം കഴിയുംതോറും മൈലെജ് കുറഞ്ഞ് വരുന്നു.."
മെക്കാനിക് : എത്ര രൂപയ്ക്ക് ആണ് പെട്രോള്‍ അടിക്കാര്‍ ഉള്ളത്?
അപ്പു : നൂറ് രൂപയ്ക്ക്
മെക്കാനിക്: വണ്ടിക്ക് കുഴപ്പമോനുമില്ല..ദിവസം പത്രം വായിച്ചാല്‍ മതി
പണ്ടോകെ ക്രിസ്ത്യന്‍ ശവ സംസ്കാര ചടങ്ങില്‍ വിഷമവും ദുഖവും ഓക്കേ ആയിരുന്നു, എന്നാല്‍ ഇന്നത്തെ അവസ്ഥ " ചത്തവന്‍ന്‍റെ വായില്‍ മണ്ണും.... ജീവിചിരികുന്നവന്‍റെ വായില്‍ ബണ്ണും ആണ്
മദ്യപാനി മാനസാന്തരപ്പെട്ടു മാര്‍ത്തോമ്മാ പള്ളയില്‍ വിശുദ്ധ കുര്‍ബാനാ സ്വികാരിക്കുന്ന വേളയില്‍ വികാരി അച്ചനോട് " എന്‍റെ യേശു അപ്പച്ചന്‍ന്‍റെ തിരുരക്തം ആണ് ഇമ്മിണി കൂടി ഇങ്ങ് തരു "
ജിബിന്‍   :  നീ കല്യാണം കഴിക്കുനില്ലെ?
കിച്ചു      : ഓ എന്തിനാ ! കല്യാണം കഴിക്കുന്നതു പുതിയ 2000 രൂപ സ്വന്തം ആക്കുന്നത് പോലെ ആണ്
ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന്‍ ഒരു ഗ്ലാസ്‌ താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ പ്രതികരണം "പൊട്ടിക്..എല്ലാം പോട്ടിക്ക്..പാത്രം..കണ്ണാടി  ഓക്കേ പൊട്ടിക് ..കഴുയുമെങ്ങില്‍ ഈ വീട് കൂടി അങ്ങ് തകര്‍ക്ക്..."


ഭാര്യയുടെ കയ്യില്‍ നിന്ന്‍ ഒരു ഗ്ലാസ്‌ താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ തന്നെ പ്രതികരണം.. " ഈ ഗ്ലാസ്‌ ആരാണിവിടെ കൊണ്ടുവന്നു വെച്ചത് ??
ഗര്‍ഭിണികള്‍ക് 6000 രൂപ കൊടുക്കുമ്പോള്‍ അതിന്‍റെ പിന്നണി പ്രവര്‍ത്തകന് 3000 രൂപ എങ്ങിലും കൊടുക്കാനുള്ള ദയ കേന്ദ്ര സര്‍ക്കാര്‍ കാണിക്കണം
ഭാര്യ : ചേട്ടന്‍ പറഞ്ഞപോലെ ഞാന്‍ അപ്പുറത്തെ ഷാജിയോട് കാശു ചോദിച്ചായിരുന്നു.

ഭര്‍ത്താവ് : എന്നിട്ടുവന്‍ തന്നോ...?

ഭാര്യ: അവന്‍റെ കൈയില്‍ ഇല്ല വേണേല്‍ 6000 രൂപ കിട്ടാനുള്ള സഹായം ചെയാമെന്ന് പറഞ്ഞു..!!!!
വികാരി അച്ചന്‍: പാതിര കുര്‍ബാനക്കു ശേഷം ചെറിയ കടിയും വലിയ കുടിയും ഉണ്ടായിരികുന്നത് ആണ്

കപ്പ്യാര്‍ : അത് എന്താണ് ?

വികാരി അച്ചന്‍: കട്ടന്‍ കാപ്പിയും ഉണ്ണിയപ്പവും
കൊച്ചുമകന്‍ : വണ്ടിയുടെ പുക പരിശോധികണം

അമ്മുമ്മ : അതിന്‌ എന്തിനു ആണ് വണ്ടി കൊണ്ട് പോകുന്നത് ,         കുറച്ച് പുക കുപ്പിയില്‍ ആക്കി കൊണ്ടുപോയീ പരിശോധിച്ചാല്‍ മതിയെല്ലോ
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു
ബാങ്ക് ക്ലാര്‍ക്ക്  : പൈസ ഇടാന്‍ ആണോ എടുക്കാന്‍ ആണോ?
അജു: രണ്ടുമല്ല
ക്ലാര്‍ക്ക്: പിന്നെ എന്തിനാ ലൈനില്‍ നില്‍കുന്നത്
അജു :
രാജ്യത്തിന് വേണ്ടി എന്തെങ്ങിലും ചെയണമെന്ന് തോന്നി
ഓഫീസില്‍ ക്ലാര്‍ക്ക് മാനേജര്‍യോട് : സര്‍ അങ്ങ് ഈ ഓഫീസില്‍ ഒരു സിംഹം തന്നെ..വിട്ടിലും ഇങ്ങനെ തന്നെയാണോ?

മാനേജര്‍: വിട്ടിലും സിംഹം തന്നെ ..പക്ഷെ മുതുകത്ത് ദുര്‍ഗ്ഗാദേവി ഉണ്ടാവും എന്നു മാത്രം
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

ആറ് ദിവസം പുറത്ത് ജോലി  ചെയ്തിട്ട് ഒരു ദിവസം വീട്ടില്‍ ഇരിക്കണം എന്ന് കരുതുന്ന ഭര്‍ത്താവ്..!!

ആറ് ദിവസം വീട്ടില്‍ ജോലി  ചെയ്തിട്ട് ഒരു ദിവസം പുറത്ത് പോകണം എന്ന് കരുത്തുന്ന ഭാര്യ..!!

ഇവര്‍ തമ്മിലുള്ള "ശണ്ട" യാണ്
"SUN DAY"
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ് അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?

മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം