Tuesday, July 9, 2019

ഭാര്യ - ഭർത്താവ് കിടക്കയിൽ ഉള്ള സംഭാഷണം
ഭാര്യ : എന്റെ നേരെ മുഖം തിരിച്ചു കിടക്കു, അല്ലെങ്കിൽ എനിക്കു പേടിയാകും
ഭർത്താവ് : അല്ലെങ്കിലും ഞാൻ പേടിച്ചു ചത്താലും നിനക്ക് ഒന്നുമില്ലലോ 

Saturday, July 6, 2019

കുടുംബാരോഗ്യം
ഭാര്യ കയർക്കുമ്പോൾ ഭർത്താവ് മൗനം പാലിക്കുന്നത് നല്ലത് ആണ്... കാരണം ഇടിവെട്ടുമ്പോൾ മെയിൻ സ്വിച്ച് ഓഫ്‌ ആക്കിയാൽ ഒരു വലിയ അപകടം ഒഴിവാകും 

Monday, June 24, 2019

🐓🐥🐥🐥🐥🐥🐥
ഒരിക്കൽ തള്ള  കോഴിയും കുഞ്ഞുങ്ങളും നടന്നു പോവുകയായിരുന്നു.
അപ്പോൾ
🐥കുഞ്ഞ് കോഴി 🐓തള്ള കോഴിയോട് ചോദിച്ചു :
ഈ മനുഷ്യന്മാർക്ക് പല പല പേരുണ്ടല്ലോ.
🧔🏻ശങ്കരൻ,
🧒🏾ദാസപ്പൻ,
🧑🏻ഗോപാലൻ,
👱🏻‍♂സുലൈമാൻ,
👨🏻മത്തായി എന്നൊക്കെ.......
 🐥അതെന്താ നമുക്ക് മാത്രം വെറും കോഴി എന്ന്  പേര്?
🐓അപ്പോൾ തള്ള കോഴി പറഞ്ഞു :
മോളെ, മനുഷ്യർക്ക്‌ ജീവിച്ചിരിക്കുമ്പോൾ മാത്രമേ കുറെ പേരുകൾ ഉള്ളു.
മരിച്ചു കഴിഞ്ഞാൽ ഒറ്റ പേരെ ഉള്ളു,
*ശവം*
😏😏😏😏😏😏😏😏
 🐓 എന്നാൽ നമ്മൾ കോഴികൾക്ക് മരിച്ചു കഴിഞ്ഞാൽ പലേ പേരും ഉണ്ട്,
🐓ചിക്കൻ ചില്ലി,
🐓ചിക്കൻ തന്തൂരി,
🐓ചിക്കൻ 65,
🐓 ചിക്കൻ ടിക്ക,
🐓 പെപ്പർ ചിക്കൻ  ജിഞ്ചർ ചിക്കൻ    ഗാർലിക് ചിക്കൻ  ചിക്കൻ കബാബ്  ചിക്കൻ ഒലത്തി !!!
😁😁😁😁😁😁😁
ഒരു അവസരം കിട്ടുകയാണെങ്കിൽ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന 5 പേരുടെ ലിസ്റ്റ് ഉണ്ടാക്കി ഭാര്യാ ഭർത്താക്കന്മാർ....
ഭാര്യയുടെ ലിസ്റ്റിൽ
ഋതിക് റോഷൻ
ദുൽകർ സൽമാൻ
സൂര്യ,  പ്രഭാസ്, ഷാഹ്‌റുക് ഖാൻ

ഭർത്താവിന്റെ ലിസ്റ്റ് ൽ
 ഭാര്യേടെ ബെസ്റ്റ് ഫ്രണ്ട്,  മോളുടെ ഡാൻസ് ടീച്ചർ, മോന്റെ ട്യൂഷൻ ടീച്ചർ, സൂപ്പർ മാർക്കറ്റിലെ കാഷ്യർ,  അയലത്തെ ഗൾഫ് കാരന്റെ ഭാര്യ!!!!!!

അല്ലെങ്കിലും ആണുങ്ങൾ സിമ്പിൾ ആണ്...

*അപ്രാപ്യമായ വലിയ ലക്ഷ്യങ്ങൾ ഒന്നും ഇല്ലേ ഇല്ല !!*

Thursday, April 25, 2019

ടീച്ചർ : നിങ്ങളുടെ വീട്ടിൽ  ഇളയത് ആരാണ്?
കുട്ടി : എന്റെ അച്ഛൻ
ടീച്ചർ : അത് എന്താണ്?
കുട്ടി : അച്ഛൻ ഇത്രയും പ്രായം ആയിട്ടും അമ്മയുടെ കൂടെ ആണ് ഉറങ്ങുന്നത് 

Sunday, April 7, 2019

പാവപ്പെട്ടവർ അടുപ്പിച്ചു  വീടുവെച്ചാൽ അത് കോളനി പണക്കാരൻ അടുപ്പിച്ചു വീടുവെച്ചാൽ അത് വില്ല 

Wednesday, April 3, 2019

ഗൾഫിൽ ജോലി ചെയുന്ന പയ്യൻ പെണ്ണ് കാണാൻ ചെന്നപ്പോൾ, വീട്ടുകാർക്ക്  പയ്യൻ നല്ല പഠിച്ചത് ആയിരിക്കണം,  നല്ല ശമ്പളം ഉണ്ടാകണം, പെൺകുട്ടിയെ കൊണ്ടുപോകണം.  പയ്യൻ പറഞ്ഞു എനിക്ക് വിമാനത്താവളത്തിൽ നിന്ന് 20kg  കൂടുതൽ കൊണ്ടുപോകാൻ പറ്റില്ല 
ഇടവകയിൽ പുതുതായി ചാർജ് ഏറ്റെടുത്ത വൈദീകൻ ഭവന സന്ദർശനം നടത്താൻ തീരുമാനിച്ചു.   ഒരു വീട്ടിൽ എത്തിയപ്പോൾ  കതക് എല്ലാം അടഞ്ഞാണ് കിടന്നത് എങ്കിലും,   ആൾ അകത്ത് ഉണ്ട് എന്ന് തോന്നിയതു കൊണ്ട് മൂന്ന്  പ്രാവശ്യം Calling Bell അടിച്ചിട്ടും  ആരെയും കണ്ടില്ല. താൻ ഭവന സന്ദർശനത്തിന് വന്നിരുന്നു എന്ന് അറിയിക്കാൻ വേണ്ടി തന്റെ Visiting Card ആ വീടിന്റെ വാതിൽക്കൽ വച്ചു. Card-ൽ വെളിപാട് 3:20 എന്ന് എഴുതി വച്ചിട്ട് പള്ളിയിലച്ചൻ തിരികെപ്പോയി.

അടുത്ത ഞായറാഴ്ച സ്തോത്രകാഴ്ചയുടെ കൂടെ തന്റെ Visiting Card കണ്ട് അച്ചൻ അത്ഭുതപ്പെട്ടു.
Card ൽ അച്ചൻ  കുറിച്ചിരുന്ന വെളിപാട് 3:20 എന്നെഴുതിയതിന്റെ താഴെ ഉൽപ്പത്തി 3:10 എന്ന് എന്നെഴുതിയിരിക്കുന്നത് കണ്ട് അത്ഭുതത്തോടെ അച്ചൻ അത് എന്താണ് എന്ന് നോക്കാൻ  Bible എടുത്ത് പരിശോധിച്ചു.

പുതിയ ഇടവകയിലെ ആളുകൾ നല്ല Bible ജ്ഞാനം ഉള്ളവരാണെന്ന് അച്ചന് മനസ്സിലായി.

വെളിപാട് 3:20      "ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു" 

ഉൽപ്പത്തി 3: 10     "നിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ നഗ്നനായിരുന്നതു കൊണ്ട് ഒളിച്ചിരിക്കുകയായിരുന്നു"

Tuesday, April 2, 2019

സമാധാനം, സന്തോഷം, സ്വസ്ഥത ഇവ മൂന്നും ചേർന്ന ഒരു വാചകം ഉണ്ടാക്കുവാൻ ഒരു മത്സരപരീഷ നടന്നു. സമ്മാനം കിട്ടിയ വാചകം "ഭാര്യ ഉറങ്ങുകയാണ് "

Friday, March 29, 2019

വീടിനു പുറത്ത് സൂര്യാഘാതം
വീടിനു ഉള്ളിൽ ഭാര്യഘാതം