ഒരാൾ നടന്നു പോകുമ്പോൾ ഒരു ആശുപത്രിക്കു മുന്നിലെത്തി - കഠിനമായ ഒരു അറ്റാക്ക് വന്നതിനാൽ അവിടെ കുഴഞ്ഞു വീണു - ആശുപത്രി ജീവനക്കാർ പെട്ടെന്നയാളെ 1.C. U വിൽ പ്രവേശിപ്പിക്കുകയും ബൈപാസ് സർജറി നടത്തുകയും ചെയ്തു.
അദ്ദേഹംബോധം വന്ന് കണ്ണു തുറന്നപ്പോൾ ബെഡ്ഡിന്നരികെ ഒരു കന്യാസ്ത്രീ പേപ്പറും പേനയുമായി നിൽക്കുന്നു.
കന്യാ സ്ത്രീ " ബില്ലടക്കണം - താങ്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?"
രോഗി "ഇല്ല "
"താങ്കളുടെ ബന്ധുക്കളുടെ അന്ധ്രസ്സ് തരു- പണം അവരിൽ നിന്നും വാങ്ങിക്കോളാം"
രോഗി " എനിക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല - ആകെയുളളത് അവിവാഹിതയായ ഒരു സഹോദരി മാത്രമാണ് "
"അവരെന്തു ചെയ്യുന്നു?"
രോഗി " അവൾ കന്യാസ്ത്രീയാണ്"
ഇത് കേട്ട പാടെ കന്യാസ്ത്രീ പൊട്ടിത്തെറിച്ചു' ആരു പറഞ്ഞു ഞങ്ങൾ അവിവാഹിതരാണെന്ന് - ഞങ്ങൾ ദൈവത്തിന്റെ മണവാട്ടികളാണ് "
രോഗി " എനിക്കതിൽ സന്തോഷമേയുള്ളു. - ബിൽ തുക നിങ്ങൾ എന്റെ അളിയനിൽ നിന്നും വാങ്ങിക്കോളൂ."
No comments:
Post a Comment