Thursday, January 23, 2020

ഒരാൾ നടന്നു പോകുമ്പോൾ ഒരു ആശുപത്രിക്കു മുന്നിലെത്തി - കഠിനമായ ഒരു അറ്റാക്ക് വന്നതിനാൽ അവിടെ കുഴഞ്ഞു വീണു - ആശുപത്രി ജീവനക്കാർ പെട്ടെന്നയാളെ 1.C. U വിൽ പ്രവേശിപ്പിക്കുകയും ബൈപാസ് സർജറി നടത്തുകയും ചെയ്തു.

അദ്ദേഹംബോധം വന്ന് കണ്ണു തുറന്നപ്പോൾ ബെഡ്ഡിന്നരികെ ഒരു കന്യാസ്ത്രീ പേപ്പറും പേനയുമായി നിൽക്കുന്നു.

കന്യാ സ്ത്രീ " ബില്ലടക്കണം - താങ്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?"
രോഗി "ഇല്ല "
"താങ്കളുടെ ബന്ധുക്കളുടെ അന്ധ്രസ്സ് തരു- പണം അവരിൽ നിന്നും വാങ്ങിക്കോളാം"

രോഗി " എനിക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല - ആകെയുളളത് അവിവാഹിതയായ ഒരു സഹോദരി മാത്രമാണ് "

"അവരെന്തു ചെയ്യുന്നു?"

രോഗി " അവൾ കന്യാസ്ത്രീയാണ്"

ഇത് കേട്ട പാടെ  കന്യാസ്ത്രീ പൊട്ടിത്തെറിച്ചു' ആരു പറഞ്ഞു ഞങ്ങൾ അവിവാഹിതരാണെന്ന് - ഞങ്ങൾ ദൈവത്തിന്റെ മണവാട്ടികളാണ് "

രോഗി " എനിക്കതിൽ സന്തോഷമേയുള്ളു. - ബിൽ തുക നിങ്ങൾ എന്റെ അളിയനിൽ നിന്നും വാങ്ങിക്കോളൂ."
മലയാളലിഡാ തനി മലയാളിടാ 

തിളച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പൊരിച്ച പഴവും, പരിപ്പ്വടയും ഉള്ളിവടയും തിന്നിട്ട്
പെപ്സിയും, ഫ്രൂട്ടിയും വാങ്ങി കുടിച്ച്
സിഗരറ്റും വലിച്ച് മദ്യവും കുടിച്ച്
വിഷം തളിച്ച പച്ചക്കറിയും ഫ്രൂട്സും വാങ്ങിക്കഴിച്ച്
രോഗം വന്ന് ഡോക്ടറെ കണ്ട് ഡോക്ടർ എഴുതി തന്ന മരുന്നകുറിപ്പ് വാങ്ങിച്ചിറ്റ് അതിലേക്ക് നോക്കി ഡോക്ടറോഡ് ഒരു ചോദ്യം....

"ഡോക്ടറേ ഇതിന് സൈഡ് എഫക്ട് ഒന്നും ഇല്ലല്ലോ അല്ലെ"
പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു:

”അച്ചോ അച്ചന്‍റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്‍റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്‍റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.”

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു:
”നിങ്ങള്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്‍റെ മേല്‍ക്കൂരയെന്നും എന്‍റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ? അതല്ലേ ശരി.”

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ബിഷപ്പും മറ്റു അവിടെ വരികയുണ്ടായി. അവരെല്ലാം പൂമുഖത്ത് വട്ടമിട്ടിരുന്ന് സംസാരിക്കുന്നതിനിടെ മറിയക്കുട്ടി അങ്ങോട്ട് ഓടിക്കിതച്ചുവന്നു. അവളുടെ പരിഭ്രമം കണ്ടു വികാരിയച്ചന്‍ ചോദിച്ചു,

” എന്താ മറിയക്കുട്ടി പ്രശ്നം..?

”അച്ചോ… അച്ചോ… നമ്മുടെ ബെഡ്‌റൂമിനകത്ത് മുട്ടനൊരെലി… അത് നമ്മുടെ മെത്തയ്ക്കകത്ത് കയറി ഒളിച്ചിരിക്കുവാ…”

                ********************

അച്ചനിപ്പോൾ കൂലിപ്പണിക്കു പോകുവാ.....