Saturday, July 21, 2018

ഏഴു ഭാര്യമാരുള്ള ഏതോ രാജാവിന്‍റെ കഥ മുഴുവൻ കേട്ട ശേഷം അഞ്ചു വയസ്സുകാരൻ മകൻ പറഞ്ഞു...

"അമ്മേ .. എനിക്കും വേണം 7 ഭാര്യമാരെ ....
ഒരാൾ പാചകം ചെയ്യാൻ,
ഒരാൾ കഥകൾ വായിച്ചു തരാൻ,
ഒരാൾ ഒപ്പം നടക്കാന്‍,
ഒരാൾ പാട്ടു പാടിത്തരാൻ,
ഒരാൾ എന്നെ കുളിപ്പിക്കാൻ............."
...........................................
...........................................

അവൾ പുഞ്ചിരിയോടെ ചോദിച്ചു ..
"അപ്പോ ... രാത്രി ഉറങ്ങാൻ നിന്‍റെ കൂടെ ഞാൻ കിടക്കേണ്ടല്ലോ അല്ലേ ?"

"അതു പറ്റില്ല... ഞാൻ അമ്മയുടെ കൂടെ മാത്രമേ ഉറങ്ങൂ .."
"ഹെന്‍റെ പൊന്നുങ്കുടമേ ..."
അവൾക്കു സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി

"അപ്പോ, മോന്‍റെ ഭാര്യമാരുടെ കൂടെ ആരാ ഉറങ്ങുക???"
.
.
.
"അവർ അച്ഛന്‍റെ കൂടെ ഉറങ്ങിക്കോട്ടെ....."
.
.
.
"ഹെന്‍റെ തക്കരക്കുട്ടാ.... " അച്ഛന്‍റെയും കണ്ണു നിറഞ്ഞു പോയി ... സന്തോഷം കൊണ്ട് !!

No comments:

Post a Comment