Friday, February 9, 2018

മജിസ്ട്രേറ്റ് കോടതിയിൽ ഒരുകേസിൻറെ വിചാരണനടക്കുകയാണ് .
വളരെ പ്രായം ചെന്ന ഒരുസ്ത്രീയെ സാക്ഷിയായി വിചാരണചെയ്യുന്നു.

വാദി ഭാഗം വക്കീൽ :-- മിസ്സിസ് അച്ചാമ്മ ഞാൻ ആരാണെന്നു മനസിലായോ?

അല്പം സൂഷിച്ചു നോക്കിയിട്ട് :)

അച്ചാമ്മ : " ഓ നീയാ അമ്മിണിയുടെ ഇളയ മോനല്ലേ ...
മത്തായി ഇട്ടേച്ചു പോയപ്പോൾ തേങ്ങ ഗോപാലൻറെ കൂടെ പൊറുതി തുടങ്ങിയപ്പോൾ ഉണ്ടായതല്ലേ നീ.....?

നീയെപ്പോഴാടാ-വക്കീലായത് ?

"വാദി ഭാഗം വക്കീൽ സ്തംഭിച്ചു പോയി,എന്ത് പറയണമെന്നു ഒരു പിടിയും കിട്ടിയില്ല.

അയാൾ വീണ്ടും അവരുടെ അടുത്ത് ചെന്ന് പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ട് ചോദിച്ചു

:മിസിസ് അച്ചാമ്മാ ആ ആളെ മനസ്സിലായോ ??...

അയാളെയും ഒന്ന് നോക്കിയിട്ട്
അച്ചാമ്മ : അത് ആ ചട്ടുകാലൻ പപ്പനാവൻറെ മകനല്ലേ ??.

അവനേം എനിക്കറിയാം ചെറുപ്പത്തിൽ എൻറെ വീട്ടിൽ നിന്നു തേങ്ങയും,മാങ്ങയും അടിച്ചോണ്ട് പോയിടുണ്ട് ഇവൻ.
പോരാത്തതിനു ഇവന് മൂന്നാലുപെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടിൽ പാട്ടല്ലേ,
 അതിലൊന്ന് നിൻറെ കെട്ട്യോളാ...:;":;:::::

പ്രതിഭാഗം വക്കീലിന് ബോധം പോയ അവസ്ഥയായി .

ഇതുകേട്ട മജിസ്ട്രറ്റ് രണ്ടുപേരെയും അരികിലേക്ക് വിളിച്ചു .
ചെവിയിൽ,:;:;:;:;::::

എന്നെ കുറിച്ചെങ്ങാനും ആ തള്ളയോട് വല്ല ചോദ്യവും ചോദിച്ചാൽ ദൈവത്തിനാണെ ചോദിക്കുന്നവനെ ഞാൻ തൂക്കാൻ വിധിക്കും ....ഓർത്തോ......
മലയാള പിരീഡിലായിരുന്നു മൂന്നാം ക്ലാസിലേക്ക് AEO വന്നത്...
ആദ്യ ബെഞ്ചിലെ മനുനോട് AEO ചോദിച്ചു: ശ്രീരാമന്റെ വില്ല് ആരാ ഒടിച്ചത് ?. എന്ന് ..... വിങ്ങിക്കൊണ്ട് അവൻ പറഞ്ഞു ഞാനല്ലെന്ന്.
അത് കേട്ട AEO ടീച്ചറുടെ മുഖത്ത് നോക്കി ചോദിച്ചു:... എന്താ ടീച്ചറെ ഇത്?... അപ്പോൾ ടീച്ചർ: ഏയ് അവൻ അങ്ങിനെ ചെയ്യില്ല അവൻ നല്ല കുട്ടിയാ അവനെ എനിക്കറിയാം.
HM നെ വിളിച്ചു..
സ്കൂൾ പൂട്ടാന്‍ പറഞ്ഞു...
 HM മാനേജറെ വിളിച്ചു
മാനേജർ വന്ന് AEO വിനോട്: പൂട്ടിക്കരുത് സാറേ... വില്ലിന്റെ കാഷ് എത്രയാണെങ്കിലും ഞാൻ തരാം...!!!

എന്തൊരു നല്ല സ്കൂളാ  ല്ലെ!!!!
ആദ്യമായി ബസിൽ യാത്ര ചെയ്ത നമ്പൂതിരി സ്റ്റോപ്പിൽ ഇറങ്ങി ബസിന്റെ അടിയിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട്‌ ബസിലെ ക്‌ളീനർ : എന്താ തിരുമേനി  നോക്കണേ ?
നമ്പൂതിരി : നോം പടി കയറുന്നതിനു മുമ്പ് ചെരിപ്പു താഴെ ഊരി ഇട്ടിരുന്നു. അതിപ്പോ കാണാനില്യ. ഏതോ എഭ്യന്മാർ കട്ടോണ്ട് പോയിന്നാ തോന്നണേ.


പണ്ട്....ഓള് പിണങ്ങി പോയതിന് കിച്ചു ആസിഡ്
കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു
...
ഇതറിഞ്ഞ നാട്ടുകാരും വീട്ടുകാരും
കൂടി ....കിച്ചുവിനെ പൊക്കി എടുത്തു
ആശുപത്രിയിൽ എത്തിച്ചു
...
പരിശോധന കഴിഞ്ഞു ഡോക്ടർ പറയുക.... ഈ
തെണ്ടി നാരങ്ങ വെള്ളം ആണ്
കുടിച്ചതെന്ന്
.......
കിച്ചു : ഫുല്ല് നാരങ്ങയിൽ സിട്രിക്ക് ആസിഡ്
ഉണ്ടെന്ന് പറഞ്ഞ്  ചതിച്ചതാ
എന്നെ...ആ... കെമിസ്ട്രി ടീച്ചർ.......ചതിച്ചതാ.......
*അമ്മ പേടിച്ചു വിരണ്ടു ഫോണിൽ : മോനെ, പെട്ടെന്ന് വീട്ടിൽ വാ, നിന്റെ ഭാര്യക്ക് പരാലിസിസ് അറ്റാക്ക് വന്നു.. മുഖം ഏങ്കോണിച്ചു, കണ്ണ് തുറിച്ചു മേലോട്ട്, കഴുത്തു കറങ്ങിത്തിരിഞ്ഞ്, കൈ നീട്ടി വലിഞ്ഞു ഫോൺ പിടിച്ചിട്ടുണ്ട്, അനക്കമില്ലാതെ ബെഡിൽ കിടക്കുന്നു..*

*മോൻ : അവിടെ കിടക്കട്ടെ, അമ്മ വിഷമിക്കാതെ, അവള് സെൽഫി എടുക്കുവാ..*
കുട്ടികളുടെ കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. 

അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... 

അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല.
ചോദ്യം മാതാപിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. 
അമ്മാമ്മക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു                             ''                                                                                                                                               *ജോമോൻ്റെ സുവിശേഷങ്ങൾ*  ആണോ അച്ചോ.

Thursday, February 8, 2018

ഗൾഫിൽ നല്ല ശമ്പളത്തിന് ഞാൻ ജോലി ചെയ്യുന്ന കാലം.
നാട്ടിൽ നിന്നും പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കാൾ. എടുത്തപ്പോൾ അങ്ങേത്തലക്കൽ ഗീത  ടീച്ചർ ആണ്.



 ഗൾഫിലേയ്ക്ക് പോരുന്നതിന് മുൻപ് ഞാൻ പഠിച്ചിരുന്ന സ്കൂളിലെ  അദ്ധ്യാപിക.


 വിശേഷങ്ങൾ ഒക്കെ തിരക്കി.
അവസാനം ഗീത ടീച്ചർ ഒരു ആവശ്യം ഉന്നയിച്ചു.



ഫിറോസെ  നമ്മുടെ സ്കൂളിന് ഇപ്പോഴും ഒരു മൂത്രപ്പുര ഇല്ല.



ഒന്ന് മനസ്സറിഞ്ഞു ഞങ്ങളെ സഹായിക്കണം. നിങ്ങൾക്കൊക്കെ ഇതൊരു വലിയ തുകയല്ലല്ലോ?




എന്റെ അപ്പോഴത്തെ വരുമാനം വച്ച് നോക്കുമ്പോൾ ഒരു ചെറിയ തുകയായിരുന്നത് കൊണ്ട് മൂത്രപ്പുര പണിക്കുള്ള പണം ഞാൻ സ്കൂളിന് അയച്ചു കൊടുത്തു.




 ചെറിയൊരു തുകയായതുകൊണ്ട് വീട്ടിലോ, മറ്റാരോടോ കൊട്ടിഘോഷിക്കാനും പോയില്ല.




അങ്ങനെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ  ലീവിൽ വന്നപ്പോൾ




ഞാൻ ഭാര്യയോടൊപ്പം ടൗണിലേക്ക് നടക്കുമ്പോൾ എവിടെ നിന്നോ ഞങ്ങളുടെ മുന്നിലേക്ക് നിറചിരിയോടെ  പ്രത്യക്ഷപ്പെട്ടു - നമ്മുടെ ഗീത  ടീച്ചർ.




ഒട്ടും വൈകാതെ പണ്ട് പഠിപ്പിച്ച  ടീച്ചറെ,


ഞാൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.




അപ്പോളാണ് ടീച്ചറുടെ വക അസ്ഥാനത്തെ  ഒരു നന്ദിപ്രകടനം....





*ഫിറോസെ ,  എപ്പോഴെക്കെ മൂത്രപ്പുരയിൽ കയറുമോ അപ്പോഴൊക്കെ ഞാൻ ഫിറോസിനെ  ഓർക്കും. ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒരു കാര്യമാ അന്ന് ഫിറോസ് ചെയ്ത് തന്നത്. ഒരിക്കലും മറക്കില്ല.*




ഈ സംഭവം കഴിഞ്ഞ് ആറ് മാസമായെങ്കിലും ഞാനും ഭാര്യയും തമ്മിൽ മിണ്ടിത്തുടങ്ങിയിട്ടില്ല.



എന്ത് പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നുമില്ല...