Thursday, August 17, 2017

ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തു വെച്ചു....





ആ "ബ്ലൂ വെയില്‍" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!!
കോട്ടയംകാരൻ:
;കുറ്റിപ്പുറത്ത് വന്നാ ഫാരതപ്പുഴ കാണാമോ?

മലപ്പുറം കാരൻ:

;ഫാരത അല്ല, ...ഭാ... ഭാരത...
ഭാരത പൊയ..

Tuesday, August 15, 2017

ഭാര്യ:- ചേട്ടാ ഒരു സംശയം ... സ്വർഗത്തിൽ ഭാര്യക്കും ഭർത്താവിനും ഒന്നിച്ച് ജീവിക്കാൻ പറ്റുമോ?
*ഭർത്താവ്:- എടീ, പറ്റാത്തത് കോണ്ടല്ലേ അതിനെ സ്വർഗം എന്ന് വിളിക്കുന്നത് ...

ഒരു കുട്ടി അദ്ധ്യാപകനോട് : നെയ്യ്അപ്പത്തിൽ നെയ്യ്‌ ഉണ്ടോ.. ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഉണ്ടോ.. 
പിന്നെ  എന്തിനാണ് ഇത്രയും വാശി ആൻസർ ഷീറ്റിൽ ആൻസർ വേണമെന്ന് 
ശിഷ്യൻ :- 'ഗുരോ , എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല പെണ്ണുങ്ങൾക്ക് അണുങ്ങളേക്കാൾ തലമുടി വളരുന്നത് എന്തുകൊണ്ടാണെന്ന്."

ഗുരു: ''ശിഷ്യാ. അതിപ്പോ ചെടി ആയാലും തലമുടി ആയാലും കളിമണ് കൂടുതൽ ഉള്ളിടത്തേ വളർന്ന് പന്തലിക്കൂ. "
അംബാനിയോടുള്ള ഒരു കുടിയന്റെ അപേക്ഷ:

സാർ... സാർ ഉടനെ മദ്യവ്യവസായത്തിലേക്കും കടക്കണം. അതിനു 'പിയോ' എന്ന് പേര് ഇട്ടാൽ മതി. എന്നിട്ടു വെൽക്കം ഓഫർ ആയി ഒരു വർഷത്തേക്ക് മദ്യം ഫ്രീ ആക്കണം. അതിനു ശേഷം സ്നാക്സിനു മാത്രം ചാർജ് ചെയ്യണം..

വലിയ പ്രതീക്ഷയോടെ.
ഭർത്താവ് ; ആദ്യത്തെ കൺമണി പെണ്ണായിരിക്കണം. 

ഭാര്യ ; അല്ല...!, ആണായിരിക്കണം 

അമ്മായിയമ്മ ; ആരായാലും കുഴപ്പമില്ല.........

''എന്റെ മോന്റെ ആയിരിക്കണം...''
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു, '' വാട്ടച്ചായ"'.
നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത്  പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?''
ഭര്‍ത്താവ് നിഷ്ക്കളന്‍ക ഭാവത്തില്‍,  '' വാട്ട്‌  എ  ചായ"
ടീച്ചർ : ഓണംഅവധിക്കു സ്കൂൾ 10 ദിവസം പൂട്ടുകയാനിന്ന്‌ . എല്ലാര്ക്കും എന്റെ ഓണാശംസകൾ നേരുന്നു

കുട്ടി :   ഇനി എപ്പോള       ടീച്ചറെ സ്കൂളു ണ്ടാവുക

ടീച്ചർ :    4,5,7,8,10       ദിവസങ്ങളിൽ               നിങ്ങള്ക്ക് സ്പെഷ്യൽ ക്ലാസുണ്ടാകും

കുട്ടി  : എന്നാപിന്നെ
          പൂട്ടണ്ട ടീച്ചറെ              ചാരിയാൽ മതി .


Wednesday, August 9, 2017

ഒരു പള്ളിയില്‍ ഭയങ്കര കുരങ്ങ്ശല്യം. വിശ്വാസികളും വികാരിയും വലഞ്ഞു. ഒടുക്കം വികാരി ഒരു സൂത്രം പ്രയോഗിച്ചു. കുരങ്ങന്മാരെ മാമോദീസ മുക്കി വിട്ടു. പണിപറ്റി..അതില്‍പിന്നെ അവ പള്ളീല്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രം. ക്രിസ്മസിനും ഈസ്റ്ററിനും...

Tuesday, August 8, 2017

സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു..
പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു..
ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും.  ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ?
ഒരിഞ്ച് പോലും
മുൻപോട്ടു പോകാൻ
കഴിയില്ലെന്ന് വേവലാതിപ്പെട്ട്
നിൽക്കുമ്പോഴും,

മുൻപിൽ ഒരുപാട് സ്ഥലമുണ്ടെന്നും വഴിയുണ്ടെന്നും
ധൈര്യമായി മുൻപോട്ടു
പോകണമെന്നും നമ്മെ
പ്രചോദിപ്പിച്ചു കൊണ്ട്
നമ്മളെ ഏറ്റവും കൂടുതൽ
മോട്ടിവേറ്റ് ചെയ്തതു
യഥാർത്ഥത്തിൽ

പ്രൈവറ്റ് ബസിലെ കണ്ടക്ടർ
മാത്രമാണ്....

Wednesday, August 2, 2017

ഭാര്യ: "ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ്ടോസ്റ്റിനൊപ്പം 
തേൻ ആക്കിയാലോ?"

ഭർത്താവ്: "ഒരു ജീവിയുടെ വായിൽ നിന്നും വന്ന 
സാധനം തിന്നാൻ
എനിക്ക് താല്പര്യമില്ല "

ഭാര്യ: "എന്നാപ്പിന്നെ
മുട്ട പുഴുങ്ങിയത് എടുക്കാം"
വികാരിയച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വന്ന സുന്ദരിയായ സ്ത്രീ ഏറ്റുപറഞ്ഞു:

"ഞാൻ അയൽ ഇടവകയിലെ വികാരിയുമായി പാപം ചെയ്തു......"


തളർന്നു പോയ വികാരിയച്ചന്റെ ചോദ്യം ഹൃദയഭേദകമായിരുന്നു:

 ''എന്നാലും മകളേ, ഇതല്ലായിരുന്നോ നിന്റെ ഇടവക.....?!"