Friday, July 14, 2017

ഭാര്യ ഭർത്താവിനോട് :- ചേട്ടാ നിങ്ങളുടെ ഷർട്ടിൽ ഞാൻ രണ്ടു മാസമായി വല്ല പെൺകുട്ടികളുടെയും മുടി ഉണ്ടോന്നു നോക്കുന്നു. എന്നിട്ട് എനിക്കൊന്നും കിട്ടിയില്ല.

ഭർത്താവ് :- ഹാവു. ആശ്വാസമായി. നീ എന്നെ വെറുതെ സംശയിച്ചു.
ഭാര്യ :- ചേട്ടാ, സത്യം പറ. ആരാ ആ മൊട്ടച്ചി ??.
പെണ്ണ്‌ പറയും എനിക്ക്‌ സർക്കാരുേദ്യാഗസ്ഥന്‍ മതി. 
ചെക്കന്‍ പറയുമെനിക്ക്‌ നല്ല ജോലിയുള്ള പെണ്ണു മതി 
കെട്ടിക്കഴിഞ്ഞാല്‍ കുട്ടിയെ രണ്ടും കൂടി പിടിച്ച്‌ ഡേകെയറിലാക്കും.
വയസ്സായാല്‍ കുട്ടി രണ്ടിനേം പിടിച്ച്‌ വൃദ്ധസദനത്തിലുമാക്കും.
സെന്‍സസ് ഓഫീസര്‍ : ഈ പഞ്ചായത്തില്‍ ഇത്രയും പെണ്ണുങ്ങള്‍ പ്രസവിച്ചിട്ടും ജനസംഖ്യ കൂടുന്നില്ലെന്നോ 


ബിനു  : ഇവിടെ ആര് ഗര്‍ഭിണി ആയാലും ഏതെങ്കിലും ഒരുത്തന്‍ മുങ്ങും സാറേ
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി