Friday, June 16, 2017


ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും സ്നേഹം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു.






ആദ്യത്തെ മരുമോനെയും കൂട്ടി നടക്കാനിറങ്ങി.
ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ എടുത്തുചാടി.

മരുമകൻ പുറകെ ചാടി അമ്മായിയമ്മയെ രക്ഷിച്ചു.

പിറ്റേന്നു ഉറക്കമുണർന്ന മരുമകൻ കണ്ടതു മുറ്റത്തു കിടക്കുന്ന പുതുപുത്തൻ Toyota Corolla കാറാണ്.
ഇപ്രകാരം ഒരു കുറിപ്പും..

 "സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"







പിറ്റേന്നു രണ്ടാമത്തെ മരുമകനുമായി നടക്കാനിറങ്ങിയ അമ്മായിയമ്മ ഒരു പാലത്തിന്റെ മുകളിൽ നിന്നും താഴെ തോട്ടിലേക്കു ചാടി..

ഉടൻ തന്നെ മരുമകനും ചാടി അമ്മയിയമ്മയെ രക്ഷിച്ചു.

രണ്ടാമത്തെ മരുമകനും കിട്ടി അടുത്ത ദിവസം പുതിയൊരു Toyota Corolla..
കുറിപ്പോടെ..

"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"





മൂന്നാമത്തെ മരുമകനുമായി അതിനടുത്ത ദിവസം നടക്കാനിറങ്ങിയ അമ്മായിയമ്മ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്കു ചാടിയെങ്കിലും രക്ഷിക്കാൻ മൂന്നാമത്തെ മരുമകൻ ശ്രമിച്ചില്ല.



പിറ്റേന്നു രാവിലെ ഉറക്കമുണർന്ന മൂന്നാമത്തെ മരുമകൻ കണ്ടതു തന്റെ വീട്ടുമുറ്റത്തു കിടക്കുന്ന പുതുപുത്തൻ B.M.W കാറാണ്..!



അതിൽ ഇങ്ങനെയൊരു കുറിപ്പും വെച്ചിരുന്നു..
















"സ്നേഹപൂർവ്വം സ്വന്തം അമ്മായിയപ്പൻ..!!"

Monday, June 12, 2017

പതതാം ക്ലാസിൽ  എല്ലാ വിഷയത്തിനും തോറ്റ  കുട്ടിയെ  വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി
****************************

അവന്  പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ  !!

ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...!

ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും
അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല്‍ മൊത്തം 122 ദിവസം പോയി കിട്ടും..!

ബാക്കി 365 - 122 = 243 ദിവസം...

അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്..

ബാക്കി 243 - 61 = 182 ദിവസം.
.
അതിൽ 52 ദിവസം ഞായറാഴ്ച ആണ്

ബാക്കി 182 - 52 = 130 ദിവസം.

അതിൽ 40 ദിവസം  , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്..

ബാക്കി 130 - 40 = 90 ദിവസം

പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു..

ബാക്കി 90 - 15 = 75 ദിവസം

അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി
ദിവസവും 3 മണിക്കൂർ വീതം പോകുന്നു..
വർഷത്തിൽ മൊത്തം 46 ദിവസം.

ബാക്കി 75 - 46 = 29 ദിവസം...

എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു..

വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു..

ബാക്കി 29 - 15 = 14 ദിവസം.

അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു..

ബാക്കി 14 - 10 = 4 ദിവസം.

പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും..

പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം...

ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും...

പിന്നെ പഠിക്കാൻ സമയമെവിടെ ...?

ചെക്കന്‍ ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !!

പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !!



Wednesday, June 7, 2017

മലയാള ഭാഷയുടെ ശക്തി

In English:

  _" I'm sorry, can't hear you properly, could you please repeat what's the matter....''_




മലയാളത്തിൽ:




*ങേ?*

Saturday, June 3, 2017

അടിച്ചു പൂസ്‌ ആയി നിൽക്കുന്ന റോണിയെ കണ്ടു പോലീസുകാരൻ

നീയെന്തിനാ ഇത്രേം കുടിച്ചേ ??

റോണി : നിവർത്തികേടു കൊണ്ടാ സാറെ

പോലീസുകാരൻ : എന്തു നിവർത്തികേടു ??

റോണി  : കുപ്പീടെ അടപ്പ്‌ കളഞ്ഞു പോയി 
 അജു  : ഈ ക്ളാസ്സില്‍ മണ്ടന്‍മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റ്‌ നില്‍ക്കു...

ആരും എഴുന്നേറ്റില്ല.അല്‍പം കഴിഞ്ഞപ്പോള്‍ മിലൻ  എഴുന്നേറ്റു.

മിലൻ  : എന്താ നീ മണ്ടനാണോ ?

 അജു : അതല്ല ,സർ ഒറ്റയ്ക്ക്‌ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ സങ്കടം തോന്നി.... !




 സോണി : നിന്നോട് വീട്ടിലെ കോളിംഗ് ബെൽ നന്നാക്കാൻ വരാൻ പറഞ്ഞിട്ട് വന്നില്ലെല്ലോ
മനു : ഞാൻ അവിടെ വന്നിട്ട് 10 തവണ ബെൽ അടിച്ചു ആരെയും കണ്ടില്ല തിരിച്ചു ഇങ്ങ് പോന്നു



നീന്താൻ  അറിയാത്ത  സോണി   കിണറ്റിൽ  വീണു  മുങ്ങി
ചാവാൻ ആയപ്പോൾ    കയ്യിൽ  കിട്ടിയ  ഒരു  മീനിനെ  എടുത്തു  മേലോട്ട്    എറിഞ്ഞു  ... എന്നിട്ട്  പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും   പോയി  രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി..




: "മനു  റോഡിൽ ചാണകം പോലെ എന്തോ ഒന്ന് കിടക്കുന്നത് കണ്ടു........ സംശയം തീർക്കാൻ അല്പം എടുത്ത് നക്കി നോക്കി.....

"ചാണകം തന്നെ , ഭാഗ്യം ചവിട്ടിയില്ല"
അജു  : ഹലോ കസ്റ്റമർ കെയർ അല്ലേ..??
Idea: അതെ...!!
അജു : എന്റെ ഭാര്യ  സിം കാർഡ് വിഴുങ്ങി....
Idea: അതിന് ഞങ്ങളെന്തു ചെയ്യാൻ...!?
അജു : അവൾ സംസാരിക്കുന്നുണ്ട്... പൈസ പോവോ...!!??

Friday, June 2, 2017

*സമ്മർദ്ദം*

സ്ത്രീകളുടെ സമ്മർദ്ദത്തിനു വഴങ്ങി വെളളമടിക്കാൻ നിർബ്ബന്ധിതരാവുന്ന ഭൂമിയിലെ ഏക വസ്തുവാണ് കിണറ്റിലെ മോട്ടോര്‍!!!
-------------------
*മാറ്റം*

പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.
ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും.
എന്തൊരു മാറ്റാല്ലേ!!!
-------------------
*പുലി*

നീയൊരു  മൃഗമാണ് എന്ന് പറഞ്ഞാല്‍ ദേഷ്യംവരും..
നീയൊരു പുലിയാണ് എന്ന് പറഞ്ഞാല്‍ അഭിമാനം കൊളളും.
പുലിയെന്താ മൃഗമല്ലേ  ???
-------------------
*കിളി*

നിന്നെ കാണാൻ കിളിയേ  പോലുണ്ട്‌  എന്ന് പറഞ്ഞാൽ  സന്തോഷം...
മൂങ്ങയേ പോലുണ്ട്‌ എന്ന് പറഞ്ഞാൽ  ദേഷ്യം..   മൂങ്ങയെന്താ  കിളിയല്ലേ ???
-------------------
*ബില്ല്*

ഫ്രണ്ട്സുമായി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൈ എത്ര കഴുകിയാലും ശരിയാകില്ല. മറ്റൊരാൾ ബില്ല് അടക്കുന്നത് വരെ..
---------------
*ആത്മാർത്ഥത*

അന്നും, ഇന്നും കല്യാണത്തിന് പോയാൽ ആത്മാർത്ഥരായ സപ്ലയർമാരെ കാണണമെങ്കിൽ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കുന്നിടത്തെക്ക് ചെന്നോക്കണം…! കണ്ണ് നിറഞ്ഞ് പോകും

----------------
*വേദന*

ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും
മസാലദോശയുടെ അത്രയും
വലിപ്പമുള്ളൊരു പ്ലെയിറ്റ്
കണ്ടുപിടിക്കാത്തത് എന്നെ വല്ലാതെ
വേദനിപ്പിക്കുന്നുണ്ട്

----------
*വൈരുദ്ധ്യം*

1000രൂപ കടം ചോദിച്ചാൽ ഒരുത്തന്‍റെയും കയ്യിൽ 100 രൂപയിൽ കൂടുതൽ ഇല്ല...
100 രൂപയ്ക്ക് ചില്ലറ ചോദിച്ചാലോ എല്ലാത്തിന്‍റെയും കയ്യിൽ 1000ന്‍റെ നോട്ട് മാത്രം.
എന്താ ഈ നാടിങ്ങനെ ??!

Thursday, June 1, 2017

അല്ല ഈ കൊതുകും
...മൂട്ടയും ..അട്ടയും ഒക്കെ നമ്മെ കടിക്കുന്നത് ...ചോര കുടിക്കാനാണ് എന്ന് സമാധാനിക്കാം

പക്ഷെ ഈ ഉറുമ്പ് നമ്മളെ കടിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല.

അഹങ്കാരം അല്ലാതെന്താ ??
വെറുതെയല്ല നിരോധിച്ചത്🐃🐃🐃🐃🐃🐃🐃🐃🐂🐂🐂🐂🐂🐂🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐪🐪🐪🐪🐪🐪🐪🐪🐪
B - ബീഫ്     (ഇംഗ്ലീഷിൽ)
J - ജാമൂസ് ( അറബിയിൽ )
P - പോത്ത് ( മലയാളത്തിൽ)

കൊച്ചിനെ കരയിക്കാൻ സ്കൂളും

അച്ഛനെ ചിരിപ്പിക്കാൻ
ബാറും
ഇന്ന് തുറക്കുന്നു